ഇ​ൻ​ഫി​നി​റ്റി ​പാ​ലം ഞാ​യ​റാ​ഴ്ച മു​ത​ൽ ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്നു​കൊ​ടു​ക്കും

ഇ​ൻ​ഫി​നി​റ്റി ​പാ​ലം ഞാ​യ​റാ​ഴ്ച മു​ത​ൽ ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്നു​കൊ​ടു​ക്കും

ദുബായിൽ ഇ​ൻ​ഫി​നി​റ്റി ​പാ​ലം ഞാ​യ​റാ​ഴ്ച മു​ത​ൽ ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്നു​കൊ​ടു​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ല​ത്തി​ന്​ സ​മാ​ന്ത​ര​മാ​യു​ള്ള ഷി​ന്ദ​ഗ ട​ണ​ൽ താ​ൽ​ക്കാ​ലി​ക​മാ​യി ര​ണ്ടു മാ​സ​ത്തേ​ക്ക്​ അ​ട​ച്ചി​ടു​മെ​ന്ന്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. ദേ​ര​യി​ൽ​നി​ന്ന്​ ബ​ർ ദു​ബൈ​യി​ലേ​ക്ക്​ പോ​കു​ന്ന ദി​ശ​യി​ലേ​ക്കു​ള്ള ഗ​താ​ഗ​ത​മാ​ണ്​ ര​ണ്ടു​മാ​സം ട​ണ​ലി​ൽ നി​​രോ​ധി​ക്കു​ക. അ​ൽ ഷി​ന്ദ​ഗ ട​ണ​ലു​മാ​യി ഇ​ൻ​ഫി​നി​റ്റി പാ​ല​ത്തി​ന്‍റെ​യും മ​റ്റു പു​തി​യ പാ​ല​ങ്ങ​ളു​ടെ​യും ഗ​താ​ഗ​ത​ബ​ന്ധം യോ​ജി​പ്പി​ക്കാ​ൻ അ​ട​ച്ചു​പൂ​ട്ട​ൽ ആ​വ​ശ്യ​മാ​യ​തി​നാ​ലാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. ദേ​ര​യി​ൽ​നി​ന്ന്​ ബ​ർ​ദു​ബൈ​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള ഗ​താ​ഗ​തം ഇ​ൻ​ഫി​നി​റ്റി പാ​ല​ത്തി​ൽ ത​ട​സ്സ​മി​ല്ലാ​തെ ന​ട​ക്കും.

ഒ​രോ മ​ണി​ക്കൂ​റി​ലും ര​ണ്ട്​ ദി​ശ​ക​ളി​ലേ​ക്കു​മാ​യി 24,000 വാ​ഹ​ന​ങ്ങ​ൾ​ക്ക്​ പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. 5.3 ബി​ല്യ​ൺ ദി​ർ​ഹം ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന അ​ൽ ഷി​ന്ദ​ഗ ഇ​ട​നാ​ഴി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ഇ​ൻ​ഫി​നി​റ്റി ബ്രി​ഡ്ജ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട​ത്. ശൈ​ഖ്​ മു​ഹ​മ്മ​ദും മ​റ്റു പ്ര​മു​ഖ​രും പാ​ലം സ​ന്ദ​ർ​ശി​ക്കു​ന്ന വി​ഡി​യോ​യും ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ര​ണ്ട്​ ദി​ശ​യി​ലേ​ക്കും ആ​റു​വ​രി​ക​ൾ വീ​ത​മു​ള്ള​താ​ണ്​ പാ​ലം.

Leave A Reply
error: Content is protected !!