സഹനത്തെ സന്തോഷത്തോടുകൂടി സ്വീകരിക്കണമെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ

സഹനത്തെ സന്തോഷത്തോടുകൂടി സ്വീകരിക്കണമെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ

ചാലക്കുടി : കോടതിവിധി വന്നശേഷം പ്രാർഥനയ്ക്കായി ചാലക്കുടി ഫൊറോന പള്ളിയിലെത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ.  ചാലക്കുടിയിൽ വെള്ളിയാഴ്ച രാത്രി 8.20-നാണ് ബിഷപ്പ് എത്തിയത്.

സഹനത്തെ സന്തോഷത്തോടുകൂടി സ്വീകരിക്കണമെന്നും വേദന തോന്നുമ്പോഴാണ് ദൈവസ്നേഹത്തിന്റെ അനുഭവമുണ്ടാവുകയെന്നും ബിഷപ്പ് പറഞ്ഞു. എതിർകക്ഷി അപ്പീൽ പോകുന്നെങ്കിൽ പോകട്ടെയെന്നുമായിരുന്നു ബിഷപ്പിന്റെ പ്രതികരണം.

വികാരി ഫാ. ജോസ് പാലാട്ടി, ഫാ. ജീസൺ കാട്ടൂക്കാരൻ, ഫാ. സിബിൻ വാഴപ്പിള്ളി, പള്ളി പ്രതിനിധിയോഗം സെക്രട്ടറി അഡ്വ. സുനിൽ ജോസ് തുടങ്ങിയവർ ബിഷപ്പിനെ സ്വീകരിച്ചു.

അതേസമയം ഒരുകൂട്ടം വിശ്വാസികൾ പള്ളിക്കുപുറത്ത്  ബഹളംവെച്ചും ബിഷപ്പിനെതിരേ മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു.

Leave A Reply
error: Content is protected !!