രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ മൂന്ന് ലക്ഷത്തിലേക്ക്

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ മൂന്ന് ലക്ഷത്തിലേക്ക്

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ മൂന്ന് ലക്ഷത്തിലേക്കടുക്കുന്നു. കണ്ടെയ്ന്‍മെന്‍റ് സോണുകൾ കേന്ദ്രീകരിച്ചുള്ള നിയന്ത്രണം ശക്തമാക്കാനാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശം. മഹാരാഷ്ട്രയിലും ഡൽഹിയിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം കടന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 2,64,202 പുതിയ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 2.47 ലക്ഷം പ്രതിദിന കേസുകളിൽ നിന്ന് 6.7 ശതമാനം വർധനവാണ് പുതിയ കേസുകൾ സൂചിപ്പിക്കുന്നത്.ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ 5,753 എണ്ണം ഒമിക്രോൺ കേസുകളാണ്. രാജ്യത്ത് 315 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു, ഇന്ത്യയിലെ മൊത്തം മരണങ്ങൾ 485,350 ആയി, സജീവ കേസുകൾ 12,72,073 ആയി ഉയർന്നു.

Leave A Reply
error: Content is protected !!