നാരായണീയ പ്രതിഭകള്‍ക്ക് ആദരം

നാരായണീയ പ്രതിഭകള്‍ക്ക് ആദരം

എറണാകുളം മട്ടാഞ്ചേരിയിൽ കൊച്ചി പൗരാവലിയുടെ നേതൃത്വത്തില്‍ നാരായണീയ പ്രതിഭകളായ ഇന്ദിര ദേവി, പത്മാവതി രാമകൃഷ്ണന്‍, സാവിത്രി രാമചന്ദ്രന്‍, പി.കെ.കമലം എന്നിവരെ കഴിഞ്ഞ ദിവസം ആദരിച്ചു.

പള്ളിയറക്കാവ് ക്ഷേത്രസമീപമുള്ള യശോദ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ പള്ളിയറക്കാവ് – പഴയന്നൂര്‍ ദേവസ്വം ഓഫീസര്‍ എ.വി.രാമചന്ദ്രന്‍, കൊച്ചി തിരുമല ദേവസ്വം ഭരണസമിതിയംഗം ആര്‍.വെങ്കടേശ്വര പൈ എന്നിവര്‍ മുഖ്യാതിഥികളായി.ചടങ്ങിൽ കെ. വേണുഗോപാല്‍ പൈ അദ്ധ്യക്ഷനായി. രാജശ്രീ, എസ്.കൃഷ്ണകുമാര്‍, മഞ്ജുനാഥ് പൈ, ആര്‍.സദാനന്ദന്‍ മാസ്റ്റര്‍ , ഗോപാലകൃഷ്ണന്‍, എ.ശൈലേഷ് പൈ, രാജീവ്, ഇന്ദിരാദേവി, ജയാനന്ദ പൈ എന്നിവര്‍ സംസാരിച്ചു.

Leave A Reply
error: Content is protected !!