ദേശീയസമ്മതിദായക ദിനാഘോഷം പോസ്റ്റര്‍ രചന മത്സരം നടത്തി

ദേശീയസമ്മതിദായക ദിനാഘോഷം പോസ്റ്റര്‍ രചന മത്സരം നടത്തി

വയനാട്: ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ സര്ക്കാര് എയ്ഡഡ് അണ്എയ്ഡഡ് സ്‌കൂളുകളിലെ 8 മുതല് 12 ാം ക്ലാസ് വരെയുള്ള വിദ്യാര്ത്ഥികള്ക്ക് പോസ്റ്റര് രചന മത്സരം നടത്തി.
കല്പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില് നടന്ന പരിപാടിയില് 62 വിദ്യാര്ത്ഥികള് പങ്കെടുത്തു മുട്ടില് ഡബ്ലിയും.ഒ.എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാര്ത്ഥി കെ. റിഷാന ഒന്നാം സ്ഥാനവും, മൂലങ്കാവ് ഗവ. എച്ച്.എസ്.എസ്. ഒമ്പതാം ക്ലാസ് വിദ്യാര്ത്ഥിനി പൂജ ജയരാജ് , തരിയോട് ഗവ. എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാര്ത്ഥി അശ്വതി ബിനീഷ് എന്നിവര് യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങള് കരസ്ഥമാക്കി .
ഇലക്ഷന് ഡപ്യൂട്ടി കലക്ടര് പി.പി ശാലിനി മത്സരം ഉദ്ഘാടനം ചെയ്തു . ജില്ല വിദ്യാഭ്യാസ വകുപ്പ് ജൂനിയര് സുപ്രണ്ട് ടി.എ സിന്ധു, എസ്.കെ.എം.ജെ ഹെഡ് മാസ്റ്റര് എന്.കെ അനില് കുമാര്, തരിയോട് ഗവ സ്‌കൂള് ചിത്രരചന അദ്ധ്യാപകന് എന്.ടി രാജീവ് എന്നിവര് സംസാരിച്ചു. വിജയികള്ക്ക് ജനുവരി 25 ന് നടക്കുന്ന ദേശീയ സമ്മതിദായ ദിനാഘോഷ പരിപാടിയില് സമ്മാനങ്ങള് നല്കും.
Leave A Reply
error: Content is protected !!