ടോയ്ലറ്റ് സൗകര്യമില്ല

ടോയ്ലറ്റ് സൗകര്യമില്ല

പത്തനംതിട്ട കോന്നി ടൗണിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ടോയ്ലറ്റ് സൗകര്യമില്ലാത്തതിനാല്‍ ജനങ്ങള്‍ ബുദ്ധി മുട്ടുന്നതായി നാട്ടുകാരുടെ വ്യാപക പരാതി.

പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലെ ടോയ്ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് കോന്നി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലെ വ്യാപാര സഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ കഴിഞ്ഞ ആഴ്ച പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ഒരുദിവസം മുഴുവൻ സമരം നടത്തിയിരുന്നു. തുടര്‍ന്ന് ടോയ്ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനായി പണികള്‍ നടത്തിയെങ്കിലും ഇപ്പോളും തുറന്നു കൊടുക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല.

Leave A Reply
error: Content is protected !!