മലയാള ചിത്രം “ഫിലിപ്പ്സ്” : ആദ്യ പോസ്റ്റർ പുറത്തിറങ്ങി

മലയാള ചിത്രം “ഫിലിപ്പ്സ്” : ആദ്യ പോസ്റ്റർ പുറത്തിറങ്ങി

ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഫിലിപ്പ്സ് “. സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. മുകേഷ്, ഇന്നസെന്റ്,നോബിൾ ബാബു തോമസ്,നവനി ദേവാനന്ദ്,ക്വിൻ വിബിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സിനിമയുടെ ചിത്രീകരണം എറണാകുളം ആലുവയിൽ ആരംഭിച്ചു. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജെയ്സൺ ജേക്കബ് ജോൺ ആണ് നിർവ്വഹിക്കുന്നത്.

സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മാത്തുക്കുട്ടി സേവ്യർ, ആൽഫ്രഡ് കുര്യൻ ജോസഫ് എന്നിവർ ചേർന്നാണ്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഹിഷാം അബ്ദുൽ ഖാദർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റർ നിഥിൻ രാജ് അരോൾ ആണ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനിൽ എബ്രാഹം, അസോസിയേറ്റ് ഡയറക്ടർ-ധനഞ്ജ് ശങ്കർ

Leave A Reply
error: Content is protected !!