പൊടിയാടിയില്‍ പഴകിയ മീനുകളുടെ വില്‍പ്പനയെന്ന് പരാതി

പൊടിയാടിയില്‍ പഴകിയ മീനുകളുടെ വില്‍പ്പനയെന്ന് പരാതി

തിരുവല്ല പൊടിയാടിയിലും സമീപ പ്രദേശങ്ങളിലുമായി പഴകിയതും രാസവസ്തുക്കള്‍ ഉപയോഗിച്ചതുമായ മത്സ്യക്കച്ചവടം വില്‍പ്പന നടത്തുന്നതായി വ്യാപക പരാതി.

തിരുവല്ല – മാവേലിക്കര റോഡിന്റെയും അമ്ബലപ്പുഴ റോഡിന്റെയും വശങ്ങളിലാണ് ദിവസവും രാപകല്‍ ഈ വിഷ മത്സ്യക്കച്ചവടം. റോഡരുകിലെ തട്ടുകടകളിലും വാഹനങ്ങളിലും പലസ്ഥലങ്ങളില്‍ നിന്നെത്തുന്ന മറുനാട്ടുകാരാണ് കച്ചവടക്കാര്‍ ഏറെയും. വൈകുന്നേരങ്ങളിലാണ് ഈ കച്ചവടക്കാര്‍ ഏറെയും സ്ഥലത്തെത്തുന്നത്. ഒട്ടത്തില്‍പ്പടിയിലെ വഴിയോര കടയില്‍ നിന്നും അന്യായ വിലകൊടുത്തു വാങ്ങിയ അഴുകിയ മത്സ്യങ്ങള്‍ നാട്ടുകാര്‍ തിരിച്ചു നല്‍കിയ സംഭവങ്ങളും ഇവിടെ പലതവണ ഉണ്ടായിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ വള്ളത്തില്‍ പിടിച്ചുകൊണ്ടുവരുന്നതാണെന്ന് പറഞ്ഞാണ് മീനുകളുടെ വില്‍പ്പന.

Leave A Reply
error: Content is protected !!