മത്സരങ്ങളും ആരോഗ്യ ബോധവത്കരണ ക്‌ളാസും

മത്സരങ്ങളും ആരോഗ്യ ബോധവത്കരണ ക്‌ളാസും

ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ 43-ാംമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ പത്തനംതിട്ട തിരുവല്ലാ ദേവസ്വം ബോര്‍ഡ് സ്‌കൂളില്‍ ഔഷധ പരിചയം, ആരോഗ്യ പ്രശ്നോത്തരി, ചിത്രരചന എന്നിവയുടെ മത്സരവും ആരോഗ്യ ബോധവത്കരണ ക്‌ളാസും നടത്തി.

ഹെഡ് മിസ്ട്രെസ് കെ.വി ഇന്ദുലേഖ ചടങ്ങിൽ ഉദ്ഘാടനം നിര്‍വഹിച്ചു. എ.എം.എ.ഐ ഏരിയ പ്രസിഡന്റ്‌ ഡോ.നീതു പ്രസാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ.ഏ.സി രാജീവ്‌ കുമാര്‍ ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു. ഡോ.രശ്മി മത്സങ്ങള്‍ക്ക് നേതൃത്വം നല്‍കി.ലിജി ആര്‍.പണിക്കര്‍ എം.ഇ ശ്രീകലാ ദേവി എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് മെമെന്റൊയും സര്‍ട്ടിഫിക്കറ്റും ഡോ.ഏ.സി രാജീവ്‌ കുമാര്‍ നല്‍കി.

Leave A Reply
error: Content is protected !!