റേഷൻ കടകളിൽ മട്ട അരി വിതരണം ഫ്രെബ്രുവരി മുതല്‍- മന്ത്രി

റേഷൻ കടകളിൽ മട്ട അരി വിതരണം ഫ്രെബ്രുവരി മുതല്‍- മന്ത്രി

വയനാട്: മട്ട അരി (സി.എം.ആര്‍) റേഷന്‍കട വഴി നല്‍കണമെന്ന വയനാട് ജില്ലയുടെ പൊതു ആവശ്യം അംഗീകരിക്കുന്നുവെന്നും ഫെബ്രുവരി മാസം മുതല്‍ അരി വിതരണം ചെയ്തു തുടങ്ങുമെന്നും മന്ത്രി ജി ആർ അനിൽ അറിയിച്ചു.

വയനാട് ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ റേഷന്‍ കടകളുമായി ബന്ധപ്പെട്ട് നടന്ന ഫയല്‍ അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.

മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (പച്ചയും നീലയും കാര്‍ഡുകള്‍) കൂടുതല്‍ പച്ചരി വേണമെന്ന ആവശ്യത്തിലും നടപടിയുണ്ടാകും. കിട്ടുന്ന അരിയില്‍ പരമാവധി 50 ശതമാനം പച്ചരിയായി വാങ്ങുന്നതിനുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

 

 

Leave A Reply
error: Content is protected !!