‘ബൈപ്പാസ് റൈഡറു’കള്‍ക്കായി അയത്തില്‍ സര്‍വീസ് സ്റ്റേഷന്‍

‘ബൈപ്പാസ് റൈഡറു’കള്‍ക്കായി അയത്തില്‍ സര്‍വീസ് സ്റ്റേഷന്‍

കൊല്ലം കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വ്വീസുകളെല്ലാം ബൈപ്പാസുകള്‍ വഴിയാക്കുന്ന ‘ബൈപ്പാസ് റൈഡര്‍’ പരിഷ്കാരത്തിന്റെ ഭാഗമായി അയത്തില്‍ ജംഗ്ഷനില്‍ സര്‍ക്കുലര്‍ സര്‍വ്വീസ് സ്റ്റേഷന്‍ ഉടൻ ആരംഭിക്കും.ഇതിനു തീരുമാനമായി

ബൈപ്പാസ് റൈഡറുകളിലെ യാത്രക്കാര്‍ക്ക് വിശ്രമിക്കാനും ബസ് കാത്തിരിക്കാനുമാണ് ഇപ്പോൾ ഈ പുതിയ സ്റ്റേഷന്‍ നിർമിക്കുന്നത് .

സര്‍വ്വീസിന് ഉപയോഗിക്കാന്‍ കഴിയാത്ത പഴയ ബസുകള്‍ ഉപയോഗിച്ചാകും അയത്തില്‍ ജംഗ്ഷനില്‍ റോഡിന്റെ ഇരുവശവും സ്റ്റേഷന്‍ തയ്യാറാക്കുക എന്നാണ് തീരുമാനം . ബസില്‍ ഫാന്‍, മനോഹരമായ ഇരിപ്പിടങ്ങള്‍, സംഗീതം, വെളിച്ചം തുടങ്ങിയ ക്രമീകരണങ്ങളും ഉണ്ടാകും. നഗരസഭയുമായി സഹകരിച്ച്‌ തൊട്ടടുത്ത് ശൗചാലയവും ലഘുഭക്ഷണശാലയും കുടി തയാറാക്കാനും ആലോചനയി​ലുണ്ട്. ഇവിടെ 24 മണിക്കൂറും ഒരു ജീവനക്കാരന്‍ ഉണ്ടാകും. ബൈപ്പാസില്‍ രാത്രികാലങ്ങളില്‍ അടക്കം ഉണര്‍ന്നിരിക്കുന്ന പ്രദേശം എന്ന നിലയിലാണ് ബസ് സ്റ്റേഷനായി അയത്തില്‍ ജംഗ്ഷന്‍ തിരഞ്ഞെടുത്തത്.

Leave A Reply
error: Content is protected !!