ആര്‍.വൈ.എഫ് മാര്‍ച്ചിന് നേരെ ജലപീരങ്കിയും ലാത്തിച്ചാര്‍ജ്ജും

ആര്‍.വൈ.എഫ് മാര്‍ച്ചിന് നേരെ ജലപീരങ്കിയും ലാത്തിച്ചാര്‍ജ്ജും

കൊല്ലത്ത് ആര്‍.വൈ.എഫ് നേതൃത്വത്തില്‍ കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്ജും ജലപീരങ്കി പ്രയോഗവും.മാർച്ച് അക്രമാസക്തമായതിനെത്തുടർന്നാണ് ലാത്തിച്ചാർജ് നടത്തിയത്

നാലു പേര്‍ക്ക് പരിക്കേറ്രു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്കെതിരെ കള്ളക്കേസ് ചുമത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുക, ചവറയില്‍ എം.പിയെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഇന്നലെ നടന്ന മാര്‍ച്ച്‌.

ആര്‍.വൈ.എഫ് ജില്ലാ സെക്രട്ടറി സുഭാഷ് എസ്. കല്ലട, ചവറ മണ്ഡലം ജോ. സെക്രട്ടറി ഇബഹ്രാഹിം കുട്ടി, കൊല്ലം മണ്ഡലം സെക്രട്ടറി തൃദീപ്, ചവറ മണ്ഡലം പ്രസിഡന്റ് സിയാദ് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലം റസ്റ്റ് ഹൗസില്‍ നിന്നാരംഭിച്ച മാര്‍ച്ച്‌ എ.ആര്‍ ക്യാമ്ബിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച്‌ തട‌ഞ്ഞു. തുടര്‍ന്ന് നടന്ന ഉപരോധസമരം ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. ഇതിനുശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിന്തിരിയാന്‍ തയ്യാറാകാതിരുന്നതോടെയായിരുന്നു ലാത്തിച്ചാര്‍ജ്ജ് നടത്തിയത് .

Leave A Reply
error: Content is protected !!