മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു

മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 4.40 നാണ് മുഖ്യമന്ത്രി യാത്രപുറപ്പെട്ടത്. മൂന്ന് ആഴ്ചയാണ് മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്ക് വിധേയനാകുക.

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എമിറേറ്റ്സ് വിമാനത്തിലാണ് അദ്ദേഹം യാത്ര തിരിച്ചത്. ഭാര്യ കമലയും പേഴ്സണൽ അസിസ്റ്റന്റ് സുനീഷും ഒപ്പമുണ്ട്. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ.

അതേസമയം പകരം ആർക്കും മുഖ്യമന്ത്രിയുടെ ചുമതല നൽകിയിട്ടില്ല. ക്യാബിനറ്റ് യോഗത്തിൽ അടക്കം മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. പ്രധാനപ്പെട്ട ഫയലുകള്‍ ഇ-ഫയല്‍ സംവിധാനം വഴി മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. ഈ മാസം 29 ന് അദ്ദേഹം കേരളത്തിലേക്ക് മടങ്ങും.

Leave A Reply
error: Content is protected !!