റേഷന്‍ വിതരണ കേന്ദ്രങ്ങള്‍ ആധുനികവല്‍ക്കരിക്കും- മന്ത്രി ജി.ആര്‍. അനില്‍

റേഷന്‍ വിതരണ കേന്ദ്രങ്ങള്‍ ആധുനികവല്‍ക്കരിക്കും- മന്ത്രി ജി.ആര്‍. അനില്‍

വയനാട്: സംസ്ഥാനത്തെ റേഷന് വിതരണ കേന്ദ്രങ്ങള് ആധുനികവല്ക്കരിക്കുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര് അനില് പറഞ്ഞു. വയനാട് ജില്ലാ ആസൂത്രണ ഭവന് എ.പി.ജെ ഹാളില് റേഷന് കടകളുമായി ബന്ധപ്പെട്ട് നടന്ന ഫയല് അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.

ഗ്രാമീണ മേഖലയില് ഉള്പ്പെടെ റേഷന് കടകളുടെ രൂപത്തിലും പ്രവര്ത്തനങ്ങളിലും മാറ്റം വരേണ്ടതുണ്ട്. ആദ്യപടിയായി മാര്ച്ച് എപ്രില് മാസത്തോടെ ഗ്രാമീണ മേഖലയിലെ ആയിരം റേഷന്കടകള് വഴി റേഷന് സാധനങ്ങള്ക്ക് പുറമെ സബ്‌സിഡി നിരക്കില് നിത്യോപയോഗ സാധനങ്ങളും സപ്ലൈകോ ഉല്പന്നങ്ങളും വിതരണം ചെയ്തു തുടങ്ങും.

ചെറിയ ബാങ്കിംഗ് സേവനങ്ങളും ഇത്തരം കേന്ദ്രങ്ങളില് സാധ്യമാക്കും. സപ്ലൈകോ, ബാങ്കുകള് എന്നിവരുമായി ഇക്കാര്യങ്ങളില് ചര്ച്ചകള് നടത്തി വരികയാണ്. ഘട്ടം ഘട്ടമായി റേഷന് കടകള് ആധുനികവല്ക്കരിക്കു ന്നതിനുളള സംവിധാനം ഒരുക്കുന്നതിന് റേഷന് വ്യാപാരികള്ക്ക് ആവശ്യമായ പിന്തുണ സര്ക്കാര് നല്കും. റേഷന് വിതരണ സംവിധാനം കൂടുതല് മെച്ചപ്പെടുത്തുന്നതിനുളള എല്ലാ പരിശ്രമങ്ങളുമായി സര്ക്കാര് മുന്നോട്ട് പോവുകയാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മുഴുവന് പേര്ക്കും റേഷന് സാധനങ്ങള് ലഭ്യമാക്കുകയാണ് സര്ക്കാറിന്റെ ലക്ഷ്യം. വാടക വിട്ടില് താമസിക്കുന്നവര്ക്കും പുറമ്പോക്കില് താമസിക്കുന്നവര്ക്കും സ്വന്തം സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില് ആധാര് ലിങ്ക് ചെയ്ത് റേഷന് കാര്ഡുകള് അനുവദിക്കും. വിദൂര സ്ഥലങ്ങളിലുളള ആദിവാസി ഊരുകളിലേക്ക് റേഷന് സാധനങ്ങള് എത്തിക്കുന്നതിനുളള സഞ്ചരിക്കുന്ന റേഷന്കട സംവിധാനം കൂടുതല് കോളവികളിലേക്ക് വ്യാപിപ്പിക്കും.
വൈത്തിരി താലൂക്കിലെ അമ്പ, അരണമല, മാനന്തവാടി താലൂക്കിലെ മീന്കൊല്ലി ആദിവാസി കോളനികളിലേക്കും കൂടി റേഷന് സാധനങ്ങള് എത്തിക്കുന്നതിനായി സഞ്ചരിക്കുന്ന റേഷന്കട ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ സര്ക്കാര് അധികാരത്തില് വന്നശേഷം ജില്ലയില് 6377 മുന്ഗണന കാര്ഡുകള് വിതരണം ചെയ്തു. അനര്ഹമായി മുന്ഗണനാകാര്ഡുകള് കൈവശം വെച്ചിരുന്ന 2013 കാര്ഡുകള് ഇക്കാലയളവില് പൊതുവിഭാഗത്തിലേക്ക് മാറ്റി. റേഷന് കാര്ഡുകളിലെ തെറ്റ് തിരുത്തുന്നതിനുളള തെളിമ പദ്ധതി പ്രകാരം 961 അപേക്ഷകളില് തീര്പ്പുണ്ടാക്കി. താല്ക്കാലികമായി റദ്ദ് ചെയ്ത റേഷന്കടകളുമായി ബന്ധപ്പെട്ട കേസുകളില് അദാലത്തിലൂടെ 14 എണ്ണത്തില് തീര്പ്പുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.
Leave A Reply
error: Content is protected !!