കർണാടക മുൻ മന്ത്രി ജെ.അലക്‌സാണ്ടർ അന്തരിച്ചു

കർണാടക മുൻ മന്ത്രി ജെ.അലക്‌സാണ്ടർ അന്തരിച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി​യും മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ജെ.​അ​ല​ക്സാ​ണ്ട​ർ(83) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഇ​ന്ദി​രാ​ന​ഗ​ർ ചി·​യ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.മലയാളിയായ അലക്‌സാണ്ടർ കർണാടകയിലെ ചീഫ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1963 ബാച്ചിലുള്ള അലക്‌സാണ്ടർ 1992 ലാണ് ചീഫ് സെക്രട്ടറിയായി നിയമിതനാകുന്നത്.

പിന്നീട് കോൺഗ്രസിൽ ചേർന്ന് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം ബംഗളൂരുവിലെ ഭാരതിനഗർ മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എസ്എം കൃഷ്ണ സർക്കാരിൽ ടൂറിസം മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!