മൂ​ന്ന​ര​വ​യ​സു​കാ​രൻ മർദനമേറ്റ് മ​രിച്ച സംഭവം: ര​ണ്ടാ​ന​ച്ഛ​ൻ അ​റ​സ്റ്റി​ൽ

മൂ​ന്ന​ര​വ​യ​സു​കാ​രൻ മർദനമേറ്റ് മ​രിച്ച സംഭവം: ര​ണ്ടാ​ന​ച്ഛ​ൻ അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: തി​രൂ​രി​ൽ മൂ​ന്ന​ര​വ​യ​സു​കാ​രൻ മരിച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടാ​ന​ച്ഛ​ൻ അ​ർ​മാ​ൻ അറസ്റ്റിൽ. ഒളിവിലായിരുന്ന ഇയാളെ ഒ​റ്റപ്പാ​ല​ത്ത് നി​ന്നാ​ണ് പി​ടി​കൂ​ടി​യത് ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ​മ​യ​ത്താ​ണ് കു​ട്ടി​യെ മ​ർ​ദ്ദി​ച്ച​തെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പ്ര​തി​യെ ശ​നി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

തി​രൂ​രി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പ​ശ്ചി​മ ബം​ഗാ​ൾ കു​ടും​ബ​ത്തി​ലെ ഷെ​യ്ക്ക് സി​റാ​ജാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​ണ് കു​ട്ടി മ​രി​ച്ച​ത്. കു​ട്ടി മ​രി​ച്ച​തി​ന് പി​ന്നാ​ലെ രണ്ടാച്ഛനായ ഇയാൾ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മു​ങ്ങുകയായിരുന്നു.

സം​ഭ​വ​ത്തി​ൽ തി​രൂ​ര്‍ ഇ​ല്ല​ത്ത​പ്പാ​ട​ത്തെ ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ താ​മ​സി​ക്കു​ന്ന പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​നി​യാ​യ കു​ട്ടി​യു​ടെ അ​മ്മ മും​താ​സ് ബീ​വി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. മും​താ​സ് ബീ​വി​യു​ടെ ആ​ദ്യ​ഭ​ർ​ത്താ​വാ​യ ഷെ​യ്ക്ക് റ​ഫീ​ക്കി​ന്‍റെ മ​ക​നാ​ണ് മ​രി​ച്ച ഷെ​യ്ക്ക് സി​റാ​ജ്.

Leave A Reply
error: Content is protected !!