പി ടി സുഹ്യത് സംഗമം

പി ടി സുഹ്യത് സംഗമം

സംസ്ഥാനത്ത് ജനപ്രതിനിധിയെന്ന നിലയിലും വിദ്യാര്‍ത്ഥിയെന്ന നിലയിലും തൊടുപുഴയുടെ ഭാഗമായ പി.ടി.തോമസിന്റെ ദീപ്തമായ ഓര്‍മ്മകള്‍ പങ്ക് വെച്ച്‌ വ്യാഴാഴ്ച്ച ടൗൺ ഹാളിൽ സുഹൃത്ത് സംഗമം നടക്കും.

തൊടുപുഴ ടൗണ്‍ ഹാളില്‍ അടുത്ത വ്യാഴാഴ്ച വൈകുന്നേരം 3.30 ന് നടക്കുന്ന സംഗമത്തില്‍ രാഷ്ട്രീയ നിരീക്ഷകന്‍ കെ. വേണു ,ഗാന്ധിയന്‍ ഡോ എം പി മത്തായി, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി. ആര്‍. നീലകണ്ഠന്‍ ,ജോണ്‍ പെരുവന്താനം, സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണന്‍,ഡിജോ കാപ്പന്‍ ,ഡീന്‍ കുര്യക്കോസ് എം. പി, കെ. പി. സി. സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അശോകന്‍, ഡി. സി. സി പ്രസിഡന്റ് സി. പിമാത്യു തുടങ്ങിയവര്‍ ഒക്കെ പങ്കെടുക്കും.

Leave A Reply
error: Content is protected !!