കെ. ​സു​ധാ​ക​ര​നെതിരായ വിവാദ പരാമർശം: കെ.​പി. അ​നി​ല്‍​കു​മാ​റി​നെ​തി​രെ ​ന​ട​പ​ടിയെടു​ക്ക​ണം- കെ. ​ബാ​ബു

കെ. ​സു​ധാ​ക​ര​നെതിരായ വിവാദ പരാമർശം: കെ.​പി. അ​നി​ല്‍​കു​മാ​റി​നെ​തി​രെ ​ന​ട​പ​ടിയെടു​ക്ക​ണം- കെ. ​ബാ​ബു

കൊ​ച്ചി: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നെതിരെ വിവാദ പരാമർശം ഉന്നയിച്ച കെ.​പി. അ​നി​ല്‍​കു​മാ​റി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ. ​ബാ​ബു എം​എ​ല്‍​എ. ഒ​ഡെ​പെ​ക് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്ത് നി​ന്ന് അ​നി​ല്‍​കു​മാ​റി​നെ നീ​ക്ക​ണ​മെ​ന്നും ബാ​ബു ആ​വ​ശ്യ​പ്പെ​ട്ടു.

കെ. ​സു​ധാ​ക​ര​നെ ത​ല്ലി​ക്കൊ​ല്ലാ​ന്‍ കേ​ര​ള​ത്തി​ല്‍ ആ​ളു​ക​ളു​ണ്ടെ​ന്നാണ് കെ.​പി. അ​നി​ല്‍​കു​മാ​ർ പ്ര​സ്താ​വ​ന ന​ട​ത്തി​യത്. നി​യ​മ​വി​രു​ദ്ധ​മാ​യ ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​ക​ണ​മെ​ന്നും എം​എ​ൽ​എ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ല​ഹ​ള​യ്ക്കാ​ണ് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. എന്നിട്ടും അ​നി​ല്‍​കു​മാ​റി​ന്‍റെ പ്ര​സ്താ​വ​ന തെ​റ്റാ​ണെ​ന്നോ അ​ത് ത​ള്ളി​പ്പ​റ​യാ​നോ സി​പി​എ​മ്മോ ഇ​ട​തു​പ​ക്ഷ​മോ ത​യാ​റാ​യി​ട്ടി​ല്ലെന്നും അദ്ദേഹം ആരോപിച്ചു.

Leave A Reply
error: Content is protected !!