പ്രണവ് ലൈറ്റിനെ പരിചയപ്പെടുത്തി കുഞ്ചാക്കോ ബോബൻ : നോയിഡയിൽ നിന്നുള്ള പുതിയ വീഡിയോ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ

പ്രണവ് ലൈറ്റിനെ പരിചയപ്പെടുത്തി കുഞ്ചാക്കോ ബോബൻ : നോയിഡയിൽ നിന്നുള്ള പുതിയ വീഡിയോ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ

നടൻ കുഞ്ചാക്കോ ബോബനും സംവിധായകൻ മഹേഷ് നാരായണനും ചേർന്ന് മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ ടേക്ക് ഓഫാണ് അവതരിപ്പിച്ചത്. ഇപ്പോഴിതാ, അറിയിപ്പ് എന്ന വരാനിരിക്കുന്ന ചിത്രത്തിനായി ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയയിലൂടെ കുഞ്ചാക്കോ ബോബൻ തന്നെ ആവേശകരമായ പ്രോജക്റ്റ് വെളിപ്പെടുത്തി.

സോഷ്യൽമീഡിയയിൽ സജീവമായ കുഞ്ചാക്കോ തൻറെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നത് പതിവാണ്. ലൊക്കേഷൻ വിശേഷങ്ങളുമെല്ലാം അദ്ദേഹം പങ്കുവയ്ക്കാറുണ്ട്.ഇപോഴിതാ ‘അറിയിപ്പ്’ എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്ന് അദ്ദേഹം പങ്കുവച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഇപോഴിതാ വീഡിയോയിലൂടെ അദ്ദേഹം പരിചയപ്പെടുത്തിയിരിക്കുന്നത് പ്രണവ് മോഹൻലാലിന്റെ രൂപ സാദൃശ്യമുള്ള ഒരാളെ ആണ്. . ‘പ്രണവ് മോഹൻലാല്‍ ലൈറ്റ്’ കുറിപ്പോടെയാണ് വിഡീയോ പങ്കുവച്ചായിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ പങ്കുവെച്ചത് ബിപിൻ തൊടുപുഴയ്‍ക്കൊന്നിച്ചുള്ള ഒരു വീഡിയോ ആണ്.

അറിയിപ്പ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ വേറിട്ട ലുക്കിലാണ് എത്തുന്നത്. മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത് നോയിഡയിലാണ്. കുഞ്ചാക്കോ ബോബൻ തന്റെ ഏറ്റവും പുതിയ റിലീസായ ഭീമന്റെ വഴിയുടെ വിജയത്തിലും അജയ് വാസുദേവ് ​​സംവിധാനം ചെയ്യുന്ന ‘പകലും പാതിരാവും’ എന്ന ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലുമാണ്. .

Leave A Reply
error: Content is protected !!