ദുൽഖർ ചിത്രം ഹേയ് സിനാമികയിലെ ആദ്യ ഗാനം പുറത്തിറങ്ങി

ദുൽഖർ ചിത്രം ഹേയ് സിനാമികയിലെ ആദ്യ ഗാനം പുറത്തിറങ്ങി

കോറിയോഗ്രാഫർ ബൃന്ദ, ഹേ സിനാമിക എന്ന ദുൽഖർ ചിത്രത്തിലൂടെ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. റൊമാന്റിക് കോമഡിയിൽ കാജൽ അഗർവാളും അദിതി റായ് ഹൈദരിയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഹേയ് സിനാമിക ഫെബ്രുവരി 25ന് തിയേറ്ററുകളിൽ റിലീസ് ചെയ്‌തേക്കും. കുറിപ്പ് എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനമായി ഇറങ്ങിയത്. ചിത്രത്തിലെ ആദ്യ ഗാനം  പുറത്തിറങ്ങി. ദുൽഖർ പാടിയ ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയത്.

ഗോവിന്ദ് വസന്ത സംഗീതസംവിധാനവും പ്രീത ജയരാമൻ ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ഈചിത്രം  2020 മാർച്ചിൽ നിർമ്മാണം ആരംഭിച്ചു. സൽമാനും അതിഥിയും അവതരിപ്പിക്കുന്ന ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്.

Leave A Reply
error: Content is protected !!