ജോഷി-സുരേഷ് ഗോപി ചിത്രം പാപ്പൻറെ ഫസ്റ്റ് ലുക് മോഷൻ പോസ്റ്റർ റിലീസ് ചെയ്തു

ജോഷി-സുരേഷ് ഗോപി ചിത്രം പാപ്പൻറെ ഫസ്റ്റ് ലുക് മോഷൻ പോസ്റ്റർ റിലീസ് ചെയ്തു

ജോഷി സംവിധാനം ചെയ്യുന്ന വരാനിരിക്കുന്ന ക്രൈം ത്രില്ലർ ചിത്രമാണ് പാപ്പൻ. ചിത്രത്തിൽ പ്രധാന വേഷത്തിൽ സുരേഷ് ഗോപിയും സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള, ഗോകുൽ സുരേഷ് എന്നിവരും അഭിനയിക്കുന്നു. ഡേവിഡ് കാച്ചപ്പിള്ളിയും ഷെരീഫ് മുഹമ്മദും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ യഥാർത്ഥ സ്‌കോറും സൗണ്ട് ട്രാക്കും നിർവഹിച്ചിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. 2021 മാർച്ച് 5 ന് കാഞ്ഞിരപ്പള്ളിയിൽ ചിത്രീകരണം ആരംഭിച്ചു.

ചിത്രത്തിൻറെ ഫസ്റ്റ് ലുക് മോഷൻ പോസ്റ്റർ ഇന്നലെ  ദുൽഖർ സൽമാൻ റിലീസ് ചെയ്തു . ക്രൈംബ്രാഞ്ചിൽ നിന്ന് സ്വമേധയാ വിരമിച്ച എസ്പിയായ എബ്രഹാം മാത്യു മാത്തൻ പാപ്പൻ, ദീർഘനാളായി തുടരുന്ന കൊലപാതകക്കേസ് അന്വേഷിക്കുന്നതിനായി സേനയിലേക്ക് മനസ്സില്ലാമനസ്സോടെ തിരിച്ചെത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.ആർജെ ഷാൻ ആണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവഹിക്കുമ്പോൾ എഡിറ്റിംഗ് ശ്യാം ശശിധരൻ നിർവഹിക്കുന്നു. പൊറിഞ്ചു മറിയം ജോസ് എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം ജോഷി ഒരുക്കുന്ന ചിത്രമാണ് പാപ്പാൻ.

Leave A Reply
error: Content is protected !!