ഭീഷ്മപർവ്വത്തിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്യും

ഭീഷ്മപർവ്വത്തിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്യും

അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ‘ഭീഷ്‍മ പര്‍വ്വം’ . ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്യും. മമ്മൂട്ടിയും അമൽ നീരദും. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം എത്തുന്ന ഭീഷ്‍മ പര്‍വ്വം ഈ വര്‍ഷം ഫെബ്രുവരിയിലാണ് പ്രഖ്യാപിക്കപ്പെട്ടത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്‍മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അമൽ നീരദ് ,നവാഗതനായ ദേവദത് ഷാജി എന്നിവർ ചേർന്നാണ്. ആനന്ദ് സി ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.സംഗീതം സുഷിൻ ശ്യാമും , എഡിറ്റിംഗ് വിവേക് ഹർഷനും , അഡീഷണൽ സ്ക്രിപ്റ്റ് രവിശങ്കറും , അഡിഷണൽ ഡയലോഗ്സ് ആർ. ജെ. മുരുകനും നിർവഹിച്ചിരിക്കുന്ന ചിത്രം ഫെബ്രുവരിയിൽ പ്രദർശനത്തിന് എത്തും.

Leave A Reply
error: Content is protected !!