ഒളിച്ചോടിയ യുവതികളും കാമുകന്മാരും പിടിയില്‍

ഒളിച്ചോടിയ യുവതികളും കാമുകന്മാരും പിടിയില്‍

തിരുവനന്തപുരം കല്ലമ്പലത്ത് പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ രണ്ട് യുവതികളും അവരുടെ കാമുകന്മാരും പോലീസ് പിടിയില്‍.

പള്ളിക്കല്‍ കെ.കെ. കോണം ഹിബാ മന്‍സിലില്‍ ജീമ (29), ഇളമാട് ചെറുവക്കല്‍ വെള്ളാവൂര്‍ നാസിയ മന്‍സിലില്‍ നാസിയ (28), വര്‍ക്കല രഘുനാഥപുരം ബി.എസ്. മന്‍സിലില്‍ ഷൈന്‍ (38), കരുനാഗപ്പള്ളി തൊടിയൂര്‍ മുഴങ്ങോട് മീനത്തേതില്‍ വീട്ടില്‍ റിയാസ് (34) എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്.

2021ഡിസംബര്‍ 26ന് രാത്രി ഒമ്ബതോടെയാണ് ഇവര്‍ ഒളിച്ചോടിയത്. നാസിയ അഞ്ച് വയസുള്ള കുട്ടിയെയും ജീമ ഒന്നര, നാല്, പന്ത്രണ്ട് വയസുള്ള കുട്ടികളെയും ഉപേക്ഷിച്ചാണ് ഇവർക്കൊപ്പം മുങ്ങിയത്. ഇരുവരുടെയും ഭര്‍ത്താക്കന്മാര്‍ വിദേശത്താണ്. ഭര്‍ത്താക്കന്മാര്‍ നാട്ടിലില്ലാത്ത സ്ത്രീകളെ വശീകരിക്കുന്ന സംഘമാണ് ഷൈനും റിയാസുമെന്ന് പൊലീസ് പറഞ്ഞു. ഷൈന്‍ ഇതുവരെ അഞ്ച് സ്ത്രീകളെ കല്യാണം കഴിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!