സൗദിയിൽ 8 ദശലക്ഷത്തിലധികം കാപ്റ്റഗണ്‍ ഗുളികകള്‍ പിടിച്ചെടുത്തു

സൗദിയിൽ 8 ദശലക്ഷത്തിലധികം കാപ്റ്റഗണ്‍ ഗുളികകള്‍ പിടിച്ചെടുത്തു

സൗദിയിൽ 8.3 ദശലക്ഷത്തിലധികം കാപ്റ്റഗണ്‍ ഗുളികകള്‍ കടത്താനുള്ള ശ്രമം ജിദ്ദ ഇസ്ലാമിക് പോര്‍ട്ട് തുറമുഖത്ത് വച്ച് തടഞ്ഞതായി സൗദി കസ്റ്റംസ് അതോറിറ്റി അറിയിച്ചു. തുറമുഖം വഴി രാജ്യത്തേക്കെത്തിയ രണ്ട് ചരക്ക് ലോഡുകളില്‍നിന്നായാണ് ഒളിപ്പിച്ച നിലയില്‍ ഗുളികകള്‍ കണ്ടെത്തിയത്.

തുറമുഖത്തെത്തിയ ഉള്ളിയും പഴങ്ങളുമടങ്ങിയ ചരക്കുകള്‍ക്കൊപ്പം കാപ്റ്റഗണ്‍ ഗുളികകള്‍ കടത്താന്‍ നടത്തിയ ശ്രമമാണ് കസ്റ്റംസ് ആദ്യം പരാജയപ്പെടുത്തിയത്. സുരക്ഷാ സാങ്കേതിക വിദ്യകളും പ്രത്യേക പരിശീലനം ലഭിച്ച സ്‌നിഫര്‍ ഡോഗുകളുടേയും സഹായത്തോടെയാണ് ചരക്കിനുള്ളില്‍ ഒളിപ്പിച്ച 3 ദശലക്ഷത്തിലധികം കാപ്റ്റഗണ്‍ ഗുളികകള്‍ പിടിച്ചെടുത്തത്. തുടര്‍ന്ന്, സിലിക്കണ്‍ ബാരലുകളുമായി തുറമുഖത്തെത്തിയ ചരക്കുകള്‍ക്കിടയില്‍നിന്ന് 5 ദശലക്ഷത്തിലധികം കാപ്റ്റഗണ്‍ ഗുളികകള്‍ കൂടി പിടിച്ചെടുത്തതായും കസ്റ്റംസ് അറിയിച്ചു.

Leave A Reply
error: Content is protected !!