ചലച്ചിത്ര അക്കാദമി സംസ്ഥാന ചലച്ചിത്ര അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

ചലച്ചിത്ര അക്കാദമി സംസ്ഥാന ചലച്ചിത്ര അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

2021 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ചലച്ചിത്ര അക്കാദമിയുടെ അറിയിപ്പ് പുറപ്പെടുവിച്ചു. മലയാള ചലച്ചിത്രങ്ങൾക്കുള്ള 2021-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിന് ചലച്ചിത്ര അക്കാദമി അപേക്ഷകൾ ആണ് ഇപ്പോൾ ക്ഷണിച്ചിരിക്കുന്നത്. 2021 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത കഥാചിത്രങ്ങൾ, കുട്ടികൾക്കുള്ള ചിത്രങ്ങൾ, 2021-ൽ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങൾ,ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങൾ എന്നിവയാണ് അവാർഡിന് പരിഗണിക്കുക.

കഥാചിത്രങ്ങൾ ഓപ്പൺ ഡി.സി.പി. (അൺ എൻക്രിപ്റ്റഡ്)/ബ്ലൂ-റേ ആയി സമർപ്പിക്കേതാണ്. അക്കാദമി വെബ്സൈറ്റായ www.keralafilm.com ൽ നിന്ന് അപേക്ഷാഫോറവും നിയമാവലിയും നിബന്ധനകളും ഡൗൺലോഡ് ചെയ്യാവുന്നതാണ്. തപാലിൽ ലഭിക്കുവാൻ 25 രൂപ സ്റ്റാമ്പ് പതിച്ച് മേൽവിലാസമെഴുതിയ കവർ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സത്യൻ സ്മാരകം, കിൻഫ്ര ഫിലിം ആന്റ് വീഡിയോ പാർക്ക്, സൈനിക് സ്കൂൾ.പി.ഒ., കഴക്കൂട്ടം, തിരുവനന്തപുരം-695 585 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ്. തിരുവനന്തപുരം നഗരത്തിൽ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിലെ ട്രിഡ കോംപ്ലക്സിൽ
പ്രവർത്തിക്കുന്ന അക്കാദമിയുടെ സിറ്റി ഓഫീസിൽ നിന്ന് നേരിട്ടും അപേക്ഷാഫോറം ലഭിക്കുന്നതാണ്. അപേക്ഷകൾ 2022 ഫെബ്രുവരി 10, വൈകുന്നേരം 5 മണിക്ക് മുൻപായി അക്കാദമി ഓഫീസിൽ ലഭിക്കണം മുൻപായി അക്കാദമി ഓഫീസിൽ ലഭിക്കണം.

Leave A Reply
error: Content is protected !!