അരക്കോടി മുടക്കിയപ്പോൾ ഓഫിസ് ഒഴിയാൻ നോട്ടിസ്

അരക്കോടി മുടക്കിയപ്പോൾ ഓഫിസ് ഒഴിയാൻ നോട്ടിസ്

ഇക്കഴിഞ്ഞ ദിവസങ്ങളിൽ അൻപത് ലക്ഷം മുടക്കി നവീകരിച്ച പഞ്ചായത്ത് ഒ‍ാഫീസിന്റെ ഉടമസ്ഥത അന്വേഷിക്കുന്നത് കെട്ടിടം ഒഴിയാൻ നോട്ടിസ് ലഭിച്ച ശേഷം. റെയിൽവേ ട്രാക്കിന് സമീപത്തെ പാറശാല പഞ്ചായത്ത് ഒ‍ാഫീസ് നവീകരണം സംബന്ധിച്ച് ഭൂമിയുടെ ഉടമസ്ഥ വിവരം തിരക്കി വിവരാവകാശ പ്രകാരം നൽകിയ ചോദ്യത്തിന് ആണ് അന്വേഷണം ഇപ്പോഴും നടക്കുന്നതായി മറുപടി നൽകിയിരിക്കുന്നത്. കെട്ടിട നിർമാണ ചട്ടങ്ങൾ നടപ്പാക്കാൻ ഉത്തരവാദിത്തമുള്ള ഗ്രാമപ്പഞ്ചായത്ത് ആണ് ഉടമസ്ഥത പോലും വ്യക്തത ഇല്ലാത്ത സ്ഥലത്ത് രണ്ടര വർഷം മുൻപ് രണ്ട് തവണയായി അരക്കോടി രൂപയോളം ചെലവിട്ട് ഈ ഒ‍‍ാഫീസ് ഇത്രയും വിപുലമായി നവീകരിച്ചത്.

റെയിൽവേ പുറമ്പോക്ക് ഉൾപ്പെട്ട പ്രദേശത്ത് നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് കാട്ടി വർഷങ്ങൾക്ക് മുൻപ് തന്നെ റെയിൽവേ പഞ്ചായത്തിന് നോട്ടിസ് നൽകിയിരുന്നു. ഇതിന് ശേഷം ആണ് മുൻ ഭരണസമിതി 46.30 ലക്ഷം രൂപ ചെലവിട്ട് ഒ‍ാഫീസ് ഇവിടെ നവീകരിച്ചത്. കഴിഞ്ഞ മഴയിൽ ട്രാക്കിലേക്ക് മണ്ണിടിച്ചിൽ രൂക്ഷമായതോടെ അപകട സാധ്യത കണക്കിലെടുത്ത് കെട്ടിടം സ്ഥിതി ചെയ്യുന്നത് അടക്കം 59 സെന്റ് സ്ഥലം റെയിൽവേക്ക് ഒരാഴ്ച മുൻപ് ജില്ലാ കലക്ടർ കൈമാറി

Leave A Reply
error: Content is protected !!