യുവാവിനെ ഫോണിൽ വിളിച്ചുവരുത്തി വെട്ടി; രണ്ടു ഗുണ്ടകൾ പിടിയിൽ

യുവാവിനെ ഫോണിൽ വിളിച്ചുവരുത്തി വെട്ടി; രണ്ടു ഗുണ്ടകൾ പിടിയിൽ

തിരുവനന്തപുരത്ത് അതിരാവിലെ വീട്ടിൽ ഉറങ്ങിക്കിടന്ന എരുത്താവൂർ എം.എസ്.ഭവനിൽ ശ്രീക്കുട്ടനെ(23) ഫോണിൽ വിളിച്ചുവരുത്തി രണ്ടംഗ ഗുണ്ടാ സംഘം മാരകമായി വെട്ടിപ്പരുക്കേൽപ്പിച്ചു. സംഭവത്തിൽ ഉൾപ്പെട്ട ബാലരാമപുരം പുത്രക്കാട് കാറാത്തല കുഴിവിള കുളത്തിൽ വീട്ടിൽ തൊത്തി രാജേഷ് എന്നു വിളിക്കുന്ന രാജേഷ്(31), തേമ്പാമുട്ടം ഇടക്കോണം കുളത്തിൽ വീട്ടിൽ കണ്ണൻ(29) എന്നിവരെ മണിക്കൂറുകൾക്കകം ബാലരാമപുരം പൊലീസ് സംഭസ്ഥലത്തിനടുത്തുനിന്നും അറസ്റ്റ് ചെയ്തു.

ബാലരാമപുരം–കാട്ടാക്കട റോഡിൽ തേമ്പാമുട്ടം ചാനൽപ്പാലത്തിന് സമീപം ഇന്നലെ രാവിലെ 8.30നാണ് സംഭവം നടക്കുന്നത് . ഉച്ചയ്ക്ക് ഒരു മണിയോടെ ആട്ടറമൂലയ്ക്ക് സമീപം രാജേഷിന്റെ ബന്ധു വീടിന്റെ പരിസരത്ത് നിന്നാണ് ഇരുവരും പോലീസ് പിടിയിലായത്. തലയ്ക്ക് പിന്നിലും വയറ്റിലും കാലിലും കൈയിലുമാണ് വെട്ട്. കണ്ണന്റെ ബൈക്കിലെത്തിയ രാജേഷാണ് കത്തികൊണ്ട് വെട്ടിയത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Leave A Reply
error: Content is protected !!