കൊവിഡ് നിയമലംഘനം; ഖത്തറില്‍ 1,149 പേര്‍ക്കെതിരെ കൂടി നടപടി

കൊവിഡ് നിയമലംഘനം; ഖത്തറില്‍ 1,149 പേര്‍ക്കെതിരെ കൂടി നടപടി

 ഖത്തറില്‍ കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 1,149 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം. ഇതില്‍ മാസ്‌ക് ധരിക്കാത്തതിനാണ് 603 പേരെ അറസ്റ്റ് ചെയ്തത്. കൂടാതെ 532 പേരെ സുരക്ഷിത ശാരീരിക അലകം പാലിക്കാത്തതിനും, ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് 14 പേരെയും പിടികൂടിയിട്ടുണ്ട്.
നിയമലംഘകരെ തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു. ഖത്തറില്‍ മൂന്നാം തരംഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Leave A Reply
error: Content is protected !!