തിരുവനന്തപുരം ജില്ലയിൽ ബിജെപിയെ സൂക്ഷിക്കണമെന്ന് സിപിഎം

തിരുവനന്തപുരം ജില്ലയിൽ ബിജെപിയെ സൂക്ഷിക്കണമെന്ന് സിപിഎം

തിരുവനന്തപുരം ജില്ലയിൽ ബിജെപിയുടെ ഭീഷണി അവഗണിക്കാൻ കഴിയുന്നതല്ലെന്ന് സിപിഎം ജില്ലാ കമ്മറ്റി റിപ്പോർട്ട്. ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത് . തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രതീക്ഷിച്ച നേട്ടം ബിജെപി ജില്ലയിൽ ഉണ്ടാക്കിയില്ല. പക്ഷേ ചില ഗ്രാമ നഗര മേഖലകളിൽ അവർ വളരുന്നു എന്നാണ് സിപിഎം ചൂണ്ടിക്കാട്ടുന്നത്. ചിറയൻ‍കീഴ്, വർക്കല താലൂക്കുകളിലെ സിപിഎം ശക്തികേന്ദ്രങ്ങളിൽ ബിജെപി ശക്തമായി മുന്നോട്ടു വരുന്നു.നിയമസഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ ഇതാദ്യമായി ബിജെപി രണ്ടാമത് എത്തി.

പാർട്ടിയുമായി ബന്ധപ്പെട്ട കുടുംബങ്ങൾ ബിജെപിയിലേക്കു പോകുന്നുണ്ടോയെന്ന് പരിശോധിക്കുകയും തടയുകയും ഒപ്പം ബിജെപിയുടെ സ്വാധീനം തടയാനുള്ള പരിപാടികൾ ആവിഷ്കരിക്കുകയും വേണം

Leave A Reply
error: Content is protected !!