തിരുവാതിരയിൽ വീഴ്ച സമ്മതിച്ച് സിപിഎം ജില്ലാ ഘടകം

തിരുവാതിരയിൽ വീഴ്ച സമ്മതിച്ച് സിപിഎം ജില്ലാ ഘടകം

എസ് എഫ് ഐ പ്രവർത്തകൻ ധീരജ് രവീന്ദ്രന്റെ രക്തസാക്ഷിത്വ വേളയിൽ‍ മെഗാ തിരുവാതിരക്കളിയുമായി മുന്നോട്ടു പോയത് വലിയ തെറ്റായിപ്പോയെന്നു സിപിഎം ജില്ലാ നേതൃത്വം ഏറ്റുപറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ ശകാരം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും സംസ്ഥാന കമ്മിറ്റി അംഗമായ മന്ത്രി വി.ശിവൻകുട്ടിയും വീഴ്ച പരസ്യമായി സമ്മതിച്ചത്. ധീരജിന്റെ വിലാപ യാത്ര ഇടുക്കിയിൽ നിന്നു കണ്ണൂരിലേക്കു പോകുന്ന സമയവും കോവിഡ് നിയന്ത്രണങ്ങൾ സർക്കാർ ശക്തമാക്കിയതും കണക്കിലെടുത്ത് തിരുവാതിര മാറ്റിവയ്ക്കാനുള്ള ആലോചന ഇല്ലാതെ പോയത് നിർഭാഗ്യകരമായെന്ന വികാരം പാർട്ടിയിൽ ഇപ്പോൾ ശക്തമാണ്.

അങ്ങനെ നിർദേശം അവസാന നിമിഷം ചില കേന്ദ്രങ്ങളി‍ൽ നിന്നു വന്നെങ്കിലും മുതിർന്ന നേതാക്കൾ അതിനെ നിരുത്സാഹപ്പെടുത്തുകയാണു ചെയ്തതെന്ന് സൂചനയുണ്ട്. നിർദേശം ഗൗരവത്തിൽ കാണാതിരുന്നതാണോ ബോധപൂർവം അവഗണിച്ചതാണോ എന്നുള്ള കാര്യങ്ങൾ നേതൃത്വം പരിശോധിക്കുകയാണ്.

Leave A Reply
error: Content is protected !!