കോടതിമുറിയിൽ വേദനിപ്പിക്കുന്ന കാഴ്ച

കോടതിമുറിയിൽ വേദനിപ്പിക്കുന്ന കാഴ്ച

‘എനിക്കവനെ ഇടിക്കണം, കരാട്ടെ പഠിക്കണം…’’ വാക്കുകൾ പൂർത്തിയാക്കാനാകാതെ കോടതി മുറിയിൽ സാക്ഷിക്കൂട്ടിൽ നിന്ന ആ പെൺകുട്ടിയുടെ ശബ്ദം ഇടറി. പിന്നീട് അൽപനേരം അവൾ വിതുമ്പി. ഒടുവിൽ അവൾ നിശ്ശബ്ദയായി.തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതിയിലായിരുന്നു സംഭവം. പോക്സോ കേസിൽ മൊഴി നൽകാൻ എത്തിയ പീഡനത്തിനിരയായ കുട്ടിയാണ് ഇത് പറഞ്ഞത്. പീഡനദുരന്തം മനസ്സിലുണ്ടെങ്കിലും ഒന്നും പറയാൻ കഴിഞ്ഞില്ല. സംഭവത്തെക്കുറിച്ചു ജഡ്ജി ആർ.ജയകൃഷ്ണൻ ചോദിച്ചപ്പോഴാണ് ഇത്രയും പറഞ്ഞത്.

മനോനില തകർന്ന കുട്ടിക്കു വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ കോടതിയോടു പറഞ്ഞു. ഇതു പരിഗണിച്ചു കുട്ടിക്ക് അടിയന്തര ചികിത്സ നൽകാൻ കോടതി തന്നെ ഉത്തരവിടുകയായിരുന്നു. മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗത്തിൽ ചികിത്സ നടത്താൻ നടപടി എടുക്കണമെന്നും കോടതി ഇന്നലെ നിർദേശിച്ചു. 2013 ൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് പതിനഞ്ചുകാരി ക്രൂര പീഡനത്തിന് ഇരയായത്. ജന്മനാ മാനസിക വെല്ലുവിളി നേരിട്ട കുട്ടിയെ സമീപത്തുള്ള 2 പേരാണു പീഡിപ്പിച്ചത്

Leave A Reply
error: Content is protected !!