എടയ്ക്കല്‍ പൈതൃക സംരക്ഷണം: ത്രിദിന ശില്പശാല തുടങ്ങി

എടയ്ക്കല്‍ പൈതൃക സംരക്ഷണം: ത്രിദിന ശില്പശാല തുടങ്ങി

വയനാട്: യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില് ഇടംപിടിക്കാന് യോഗ്യമായ കേരളത്തിലെ ചുരുക്കം സങ്കേതങ്ങളില് ഒന്നാണ് എടയ്ക്കല് ഗുഹയെന്നും ഇത് ലഭ്യമാക്കുന്നതിനുള്ള പരിശ്രമങ്ങളാണ് സംസ്ഥാന പുരാവസ്തു വകുപ്പ് നടത്തിവരുന്നതെന്നും മ്യൂസിയം-തുറമുഖം-പുരാവസ്തു-പുരാരേഖാ വകുപ്പു മന്ത്രി അഹമ്മദ് ദേവര്കോവില് പറഞ്ഞു.

എടയ്ക്കല് പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്ക്കാര് നിയോഗിച്ച വിദഗ്ധ സമിതിയുടെ യോഗവും ത്രിദിന ശില്പശാലയും സുല്ത്താന് ബത്തേരി സപ്ത റിസോര്ട്ടില് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ചരിത്രപണ്ഡിതനായ ഡോ.എം.ആര് രാഘവവാര്യരുടെ നേതൃത്വത്തിലുള്ള ഒന്പതംഗ സമിതിയെയാണ് എടയ്ക്കല് സംരക്ഷണവും വികസനവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നതിന് സര്ക്കാര് നിയോഗിച്ചത്.

ഐ.സി ബാലകൃഷ്ണന് എം.എല്.എ, ടൂറിസം- പുരാവസ്തു വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ഡോ.വി. വേണു എന്നിവര് ഓണ്ലൈനായി ശില്പശാലയില് സംസാരിച്ചു. വിദഗ്ധ സമിതി ചെയര്മാന് ഡോ.എം.ആര്. രാഘവവാര്യര്, പുരാവസ്തു വകുപ്പ് ഡയറക്ടര് ഇ. ദിനേശന്, സാംസ്‌കാരിക വകുപ്പ് അഡീഷണല് സെക്രട്ടറി ജനാര്ദ്ദനന്, ഡെപ്യൂട്ടി കലക്ടര് കെ. അജീഷ്, നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്, പുരാവസ്തു സംരക്ഷണ ഓഫീസര് എസ്. ജൈകുമാര്, മറ്റ് വിദഗ്ധ സമിതി അംഗങ്ങള് എന്നിവര് ഉദ്ഘാടന ചടങ്ങില് പങ്കെടുത്തു. സംഘം (ശനി) എടയ്ക്കല് ഗുഹ സന്ദര്ശിക്കും. ശില്പശാല നാളെ (ഞായര്) സമാപിക്കും.

Leave A Reply
error: Content is protected !!