റോഡ് സുരക്ഷാ മാസാചരണം – വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മത്സരം

റോഡ് സുരക്ഷാ മാസാചരണം – വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മത്സരം

കോഴിക്കോട്: റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം സ്‌കൂള്‍- കോളേജ് വിദ്യാര്‍ത്ഥികക്കും പൊതുജനങ്ങക്കുമായി റോഡ് സുരക്ഷയെ ആസ്പദമാക്കി ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

പെയിന്റിംഗ്, കഥയെഴുത്ത്, കവിതയെഴുത്ത്, ഉപന്യാസ രചന, വെര്‍ച്വല്‍ ക്വിസ്, മുദ്രാവാക്യരചന എന്നിവയിലാണ് മത്സരം.  റോഡ് സുരക്ഷാവബോധം സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കിടയില്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.

താല്‍പ്പര്യമുള്ളവര്‍ ഗൂഗിള്‍ ഫോം പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യണം.  വിജയികള്‍ക്ക് ക്യാഷ് പ്രൈസുകളും സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രത്തിന്റെ  www.natpac.kerala.gov.in സന്ദര്‍ശിക്കുക.  ജനുവരി 18 മുതല്‍ ഫെബ്രുവരി 17 വരെയാണ് റോഡ് സുരക്ഷാ മാസമായി ആചരിക്കുന്നത്.

Leave A Reply
error: Content is protected !!