വഞ്ചിയൂരിനും മധ്യേ മഞ്ചപ്ലാക്ക് ഇറക്കത്തില്‍ വാഹനാപകടം

കിളിമാനൂര്‍: ആറ്റിങ്ങല്‍ – കിളിമാനൂര്‍ റോഡില്‍ ആലംകോട് പള്ളിമുക്കിനും വഞ്ചിയൂരിനും മധ്യേ മഞ്ചപ്ലാക്ക് ഇറക്കത്തില്‍ വാഹനാപകടം.

വെള്ളിയാഴ്ച വൈകുന്നേരം 4:15ഓടെയാണ് അപകടം സംഭവിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

വഞ്ചിയൂര്‍ ഭാഗത്തേക്ക്‌ വന്ന ബൈക്കും എതിര്‍ദിശയില്‍ കിളിമാനൂര്‍ സ്വദേശികള്‍ സഞ്ചരിച്ചു വന്ന കാറുമാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ ബൈക്ക് യാത്രികനായ കല്ലമ്ബലം ചേന്നങ്കോട് സ്വദേശി അബിന് പരിക്കേറ്റു. കാറും ബൈക്കും കൂട്ടിയിടി ക്കുകയും ബൈക്ക് റോഡിന്‍റെ വലതു വശത്തെ ഓടയില്‍ വീഴുകയും അബിന്‍ ഇടതുഭാഗത്തേക്ക്‌ തെറിച്ചുവീഴുകയും ചെയ്തു.

അപകടത്തെ തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ സമീപത്തെ വീടിന്‍റെ മതിലില്‍ ഇടിച്ചുനിന്നു. കാറില്‍ ഉണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു. സാരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply
error: Content is protected !!