വിഷന്‍ ഇന്ത്യ @ 2047: രാജ്യപുരോഗതി ലക്ഷ്യമിട്ട് സമഗ്ര പദ്ധതിയുമായി പ്രധാനമന്ത്രി; പ്രത്യേക യോഗം നാളെ

വിഷന്‍ ഇന്ത്യ @ 2047: രാജ്യപുരോഗതി ലക്ഷ്യമിട്ട് സമഗ്ര പദ്ധതിയുമായി പ്രധാനമന്ത്രി; പ്രത്യേക യോഗം നാളെ

 

ന്യൂഡല്‍ഹി: രാജ്യപുരോഗതി ലക്ഷ്യമിട്ട് സമഗ്ര പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ മുന്നേറ്റത്തിന്റെ പൂര്‍ണ്ണരൂപം തയ്യാറാക്കാനുള്ള സുപ്രധാന ചുവടുവെപ്പിന്റെ ഭാഗമായി വിഷന്‍ ഇന്ത്യ അറ്റ് 2047 എന്ന പേരിലെ സമഗ്ര പദ്ധതിക്കായുള്ള സുപ്രധാന യോഗം നാളെ നടക്കും.

നാളെ വകുപ്പുമന്ത്രിമാരും നിതി ആയോഗ് വിദഗ്ധന്മാരും പ്രത്യേക ക്ഷണിതാക്കളും ശാസ്ത്രജ്ഞന്മാരും അടങ്ങുന്ന പ്രഥമ യോഗമാണ് നടക്കുന്നത്.

സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി വര്‍ഷമാണ് 2047 എന്നതാണ് ലക്ഷ്യത്തെ ഏറെ പ്രധാനപ്പെട്ടതാക്കുന്നത്. എല്ലാ കേന്ദ്രമന്ത്രിമാരോടും തങ്ങളുടെ വകുപ്പിന്റെ സമ്ബൂര്‍ണ്ണമായ ലക്ഷ്യം തയ്യാറാക്കാനാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് ആന്റ് പബ്ലിക് ഗ്രീവന്‍സ് എന്ന വകുപ്പിന്റെ അദ്ധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗാണ് നാളത്തെ പ്രഥമ യോഗത്തിന്റെ അധ്യക്ഷന്‍.

15 മേഖലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും മുന്‍ ഉദ്യോഗസ്ഥരും, ഐ.ഐ.ടി, ഐ.ഐ.എം, എ.എസ്.സി.ഐ എന്നീ സ്ഥാപന ങ്ങളുടെ മേധാവികള്‍ എന്നിവരടക്കം നാളെ യോഗത്തില്‍ പങ്കുചേരും.

Leave A Reply
error: Content is protected !!