അടിമാലി മേഖലയിലെ മലകളില്‍ കാട്ടുതീ പടരുകയാണ്‌

അടിമാലി മേഖലയിലെ മലകളില്‍ കാട്ടുതീ പടരുകയാണ്‌

അടിമാലി: ഏതാനും ദിവസങ്ങളായി അടിമാലി മേഖലയിലെ മലകളില്‍ കാട്ടുതീ പടരുകയാണ്‌.

കഴിഞ്ഞദിവസം വൈകുന്നേരം ആറോടെ കൊരങ്ങാട്ടി വനമേഖലയിലാണ്‌ കാട്ടു തീ പടര്‍ന്നത്‌. ഇവിടെ ജനവാസ മേഖലയാണ്‌. ശക്‌തമായ കാറ്റും വീശുന്നുണ്ട്‌. കാട്ടുതീ ജനവാസ മേഖലയിലേക്ക്‌ എത്താതിരിക്കാന്‍ പ്രദേശവാസികള്‍ തീ കെടുത്തുന്നതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്‌.

സാമൂഹിക വിരുദ്ധരാണ്‌ ഉണങ്ങിയ പുല്‍മേടുകള്‍ക്ക്‌ തീ ഇടുന്നതെന്ന്‌ നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ആഴ്‌ചയും പ്രദേശത്തെ പുല്‍മേടുകളില്‍ തീ പടര്‍ന്നിരുന്നു. ഇതോടെ വെള്ളത്തിനും ക്ഷാമം വര്‍ധിച്ചു.

Leave A Reply
error: Content is protected !!