ടാര്‍ ചെയ്ത് ഒന്നര ആഴ്ചക്കുള്ളില്‍ റോഡ് തകര്‍ന്നു തുടങ്ങി

ടാര്‍ ചെയ്ത് ഒന്നര ആഴ്ചക്കുള്ളില്‍ റോഡ് തകര്‍ന്നു തുടങ്ങി

ആലുവ: ടാര്‍ ചെയ്ത് ഒന്നര ആഴ്ചക്കുള്ളില്‍ റോഡ് തകര്‍ന്നു തുടങ്ങി. ചൂണ്ടി – പുക്കാട്ടുപടി റോഡില്‍ എടത്തല തൈക്കാവ് ജംങ്ഷനും എസ്.ഒ.എസിനും ഇടയില്‍ തൈക്കാവ് ജംങ്ഷനോട് ചേര്‍ന്നുള്ള ഭാഗത്ത്‌ റോഡിന്‍റെ ഒരു ഭാഗം തകര്‍ന്ന് തുടങ്ങിയിരിക്കുന്നത്.

അഞ്ച് വര്‍ഷം വാറന്‍റിയുള്ള റോഡ് പുനരുദ്ധാരണമാണ് നടത്തിയിട്ടുള്ളതെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡ് പണിക്കു മുന്‍പ് തന്നെ ഉണ്ടായിരുന്ന, ഒപ്റ്റിക്കല്‍ ഫൈബര്‍ ഇടാന്‍ കുഴിച്ച കുഴി നേരാംവണ്ണം മൂടാതിരുന്നതാണ് പ്രശ്നമായത്. ഇത് ഗൗനിക്കാതെയായിരുന്നു ടാറിങ്. എന്നാല്‍, വണ്ടികയറിയപ്പോള്‍ ഈ ഭാഗം ഇടിഞ്ഞു തുടങ്ങി. ഇത് ശരിയാക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നാണ് ഉദ്യോഗസ്‌ഥര്‍ പറയുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

 

പണി പൂര്‍ത്തിയായി ഒന്നര ആഴ്ച്ച കഴിഞ്ഞിട്ടും കരാറുകാരന്‍റെ നമ്ബറോ എഞ്ചിനീയറുടെ നമ്ബറോ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Leave A Reply
error: Content is protected !!