ഐ​എ​സ്എ​ൽ; എ​ഫ്സി ഗോ​വ-​നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് മ​ത്സ​രം സ​മ​നി​ല​യി​ൽ

ഐ​എ​സ്എ​ൽ; എ​ഫ്സി ഗോ​വ-​നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് മ​ത്സ​രം സ​മ​നി​ല​യി​ൽ

പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ എ​ഫ്സി ഗോ​വ-​നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് എന്നീ ടീമുകൾ ഓ​രോ ഗോ​ൾ വീ​തം നേ​ടി സ​മ​നി​ല​യി​ൽ.

നോ​ർ​ത്ത് ഈ​സ്റ്റി​നെ മു​ന്നി​ലെ​ത്തി​ച്ച​ത് ഹെ​ർ​മ​ൻ സ​ന്താ​ന​യാ​ണ് .  മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം മി​നി​റ്റി​ൽ ത​ന്നെ നോ​ർ​ത്ത് ഈ​സ്റ്റ് ഗോ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. 39-ാം മി​നി​റ്റി​ൽ ഐ​റാം ക​ബ്രേ​ര ഗോ​വ​യെ സ​മ​നി​ല​യി​ൽ എ​ത്തി​ച്ചു. ഒ​രു സെ​റ്റ്പീ​സി​ൽ​നി​ന്നു​മാ​ണ് ഗോ​വ​യു​ടെ ഗോ​ൾ പി​റ​ന്ന​ത്.

നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് ര​ണ്ടാം പ​കു​തി​യി​ൽ ഗോ​വ​യെ തേ​ടി​യെ​ത്തി​യ​ത്. എ​ന്നാ​ൽ വി​ജ​യ​ഗോ​ൾ ക​ണ്ടെ​ത്താ​ൻ ഗോ​വ​യ്ക്ക് ആ​യി​ല്ല.

ഗോ​വ 13 പോ​യി​ന്‍റു​മാ​യി ലീ​ഗി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​ണ്. ഒ​ൻ​പ​ത് പോ​യി​ന്‍റ് മാ​ത്ര​മു​ള്ള നോ​ർ​ത്ത് ഈ​സ്റ്റ് പ​ത്താം സ്ഥാ​ന​ത്താ​ണ്.

Leave A Reply
error: Content is protected !!