കോവിഡ് നിയന്ത്രണ ലംഘനം: ലക്നൌവിൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്

കോവിഡ് നിയന്ത്രണ ലംഘനം: ലക്നൌവിൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്

ല​ക്നോ: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് ഒ​ത്തു​ചേ​ർ​ന്ന​തി​ന് ലക്നൈവിൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെടുത്തു.

2,500 പേ​ർ​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ൻ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.  ബി​ജെ​പി​യി​ൽ​നി​ന്നും എ​ത്തി​യ വി​മ​ത നേ​താ​ക്ക​ളു​ടെ പാ​ർ​ട്ടി പ്ര​വേ​ശ​ന​ത്തി​നാ​യി ഒ​ത്തു​കൂ​ടി​യതിനാണ് നടപടി. ല​ക്നോ​വി​ലെ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്താ​ണ് കോ​വി​ഡ് ച​ട്ട​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി “പ്ര​വേ​ശ​നോ​ത്സ​വം’ ന​ട​ത്തി​യ​ത്.

നൂ​റു​ക​ണ​ക്കി​ന് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രാ​ണ് എ​സ്പി ഓ​ഫീ​സി​ൽ ഒ​ത്തു​കൂ​ടി​യ​ത്. അ​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും മാ​സ്‌​ക് ധ​രി​ക്കാ​തെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

Leave A Reply
error: Content is protected !!