ഉളിക്കല്‍ എരുത് കടവില്‍ വൈക്കോല്‍ കയറ്റി വന്ന മിനിലോറിക്ക് തീ പിടിച്ചു

ഉളിക്കല്‍ എരുത് കടവില്‍ വൈക്കോല്‍ കയറ്റി വന്ന മിനിലോറിക്ക് തീ പിടിച്ചു

ഇരിട്ടി: ഉളിക്കല്‍ എരുത് കടവില്‍ വൈക്കോല്‍ കയറ്റി വന്ന മിനിലോറിക്ക് തീ പിടിച്ചു.താണുകിടന്ന വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം.

ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് വാഹനത്തില്‍ നിന്നും കച്ചി വലിച്ച്‌ പുറത്തിട്ടതിനാല്‍ വാഹനത്തിന് തീ പിടിക്കാതെ രക്ഷപ്പെട്ടു.

വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. വീരാജ്‌പേട്ടയില്‍ നിന്നും ഉളിക്കല്‍ ഭാഗത്തേക്ക് വൈക്കോല്‍ കയറ്റി വരിയായിരുന്ന മിനിലോറി എരുത് കടവില്‍ വച്ച്‌ വൈദ്യുതി ലൈനില്‍ തട്ടിയതോടെ തീപിടിക്കുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് ശ്രമകരമായി കച്ചി പുറത്തേക്ക് വലിച്ചിട്ടതിനാല്‍ വാഹനത്തിനു തീപ്പിടിക്കാതെ രക്ഷപ്പെട്ടു. റോഡില്‍ വീണ കച്ചി മുഴുവനായും കത്തി നശിച്ചു. തുടര്‍ന്ന് ഇരിട്ടിയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ എന്‍ജിന്‍ എത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്.

Leave A Reply
error: Content is protected !!