പോലീസിനെ വെട്ടിച്ചോടിയ പ്രതി പിടിയിൽ

പോലീസിനെ വെട്ടിച്ചോടിയ പ്രതി പിടിയിൽ

പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതിയെ വീണ്ടും പിടികൂടി. മുണ്ടേരികുന്നത്ത്‌ അബ്ദുള്ള റിഫ (27) യാണ് പിടിയിലായത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ കല്പറ്റ പുതിയ ബസ്‌സ്റ്റാൻഡിൽ മദ്യലഹരിയിൽ കത്തിവീശി ഭീകരാന്തരീക്ഷം ഉണ്ടാക്കിയതിന് അബ്ദുള്ള റിഫ, കമ്പളക്കാട് പുത്തൻപുറയ്ക്കൽ മുഹമ്മദ് മൻസൂർ (28) എന്നിവരെ പോലീസ് കസ്റ്റഡയിലെടുത്തിരുന്നു. അബ്ദുള്ള റിഫയാണ് കത്തിവീശിയത്.

സ്ഥലത്തെത്തിയ പോലീസിനോടും ഇവർ തട്ടിക്കയറി. ഇരുവരെയും കസ്റ്റഡിയിലെടുത്ത് വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ കൈനാട്ടി ജനറൽ ആശുപത്രിയിൽനിന്ന് വൈദ്യപരിശോധന നടത്തി തിരികെ സ്റ്റേഷനിൽ എത്തിച്ച് പോലീസ് ജീപ്പിൽനിന്ന് ഇറക്കുമ്പോഴാണ് അബ്ദുള്ള റിഫ ഓടിരക്ഷപ്പെട്ടത്. സ്റ്റേഷന് സമീപത്തെ തോട്ടത്തിലൂടെയാണ് ഇയാൾ ഓടിരക്ഷപ്പെട്ടത്. ഇയാൾ പോകാൻസാധ്യതയുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വ്യാഴാഴ്ച നടത്തിയ തിരച്ചിലിൽ കമ്പളക്കാടു നിന്നാണ് പിടികൂടിയത്.

Leave A Reply
error: Content is protected !!