മ​ഹാ​രാ​ഷ്ട്ര​യി​ൽ 136 പോ​ലീ​സു​കാ​ർ​ക്ക് കോവിഡ് സ്ഥിരീകരിച്ചു

മ​ഹാ​രാ​ഷ്ട്ര​യി​ൽ 136 പോ​ലീ​സു​കാ​ർ​ക്ക് കോവിഡ് സ്ഥിരീകരിച്ചു

മും​ബൈ: പ്രതിദിന കോവിഡ് കേസുകൾ വർധിച്ചുവരുന്ന മ​ഹാ​രാ​ഷ്ട്ര​യി​ൽ പോ​ലീ​സു​കാ​ർ​ക്കി​ട​യി​ലും കോ​വി​ഡ് വ്യാപനം. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 136 പോ​ലീ​സു​കാ​ർ​ക്കാ​ണ് ഇവിടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

നി​ല​വി​ൽ 1,253 പോ​ലീ​സു​കാ​ർ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. അതേസമയം സംസ്ഥാനത്ത് ഇതുവരെ 126 പോ​ലീ​സു​കാ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സംസ്ഥാനത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 19 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. 2,61,658 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. 238 പേ​ർ​ക്ക് ഇ​ന്ന് ഒ​മി​ക്രോ​ണും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ൽ ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1,605 ആ​യി ഉ​യ​ർ​ന്നു.

Leave A Reply
error: Content is protected !!