അധികാരത്തിലെത്തിയാൽ 2000 പുതിയ പള്ളികള്‍ നിര്‍മ്മിക്കുമെന്ന് വാഗ്ദാനം; വാർത്ത നിഷേധിച്ച് അഖിലേഷ് യാദവ്

അധികാരത്തിലെത്തിയാൽ 2000 പുതിയ പള്ളികള്‍ നിര്‍മ്മിക്കുമെന്ന് വാഗ്ദാനം; വാർത്ത നിഷേധിച്ച് അഖിലേഷ് യാദവ്

ലക്‌നൗ : തന്റെ പാര്‍ട്ടി അധികാരത്തിലെത്തിയാൽ 2000 പുതിയ പള്ളികള്‍ നിര്‍മിക്കുമെന്ന വാഗ്ദാനം ചെയ്തതായുള്ള വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് .

 

സമാജ് വാദി പാര്‍ട്ടി തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ 2000 പുതിയ പള്ളികള്‍ നിര്‍മ്മിക്കുമെന്ന് രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത് . മാത്രമല്ല ബാബറി മസ്ജിദ് നിര്‍മ്മാണത്തിന് 1000 കോടി , ന്യൂനപക്ഷ സമുദായത്തിന് 30 ശതമാനം സംവരണം എന്നിവയും അഖിലേഷ് യാദവ് വാഗ്ദാനം ചെയ്തുവെന്നാണ് വാട്‌സാപ്പ് വഴി പ്രചരിക്കുന്നത് .

സമാജ് വാദി പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചാല്‍ അയോദ്ധ്യയുടെ പേര് മാറ്റുമെന്നും സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ വ്യാജമാണെന്ന് സമാജ് വാദി പാര്‍ട്ടി വക്താവ് മാദ്ധ്യമങ്ങളോട് പറഞ്ഞു .

 

Leave A Reply
error: Content is protected !!