‘ഗാര്‍ഡ്’ ഇനി മുതൽ ‘ട്രെയിന്‍ മാനേജര്‍’; തസ്തികയ്‌ക്ക് പേരുമാറ്റം നൽകി റെയിൽവേ

‘ഗാര്‍ഡ്’ ഇനി മുതൽ ‘ട്രെയിന്‍ മാനേജര്‍’; തസ്തികയ്‌ക്ക് പേരുമാറ്റം നൽകി റെയിൽവേ

ന്യൂഡല്‍ഹി: റെയില്‍വേയില്‍ ഇനി ഗാര്‍ഡുമാരില്ല; എല്ലാവരും ട്രെയിന്‍ മാനേജര്‍മാര്‍ . ഇന്ത്യന്‍ റെയില്‍വേ പുറപ്പെടുവിച്ച റിവിഷന്‍ ഓഫ് ഡസിഗ്നേഷന്‍ സര്‍ക്കുലറിലാണ് തസ്തികാ പേരുമാറ്റം.

ഗാര്‍ഡ് എന്ന് വിളിച്ചിരുന്ന തസ്തിക ഇനിമുതല്‍ ട്രെയിന്‍ മാനേജര്‍ എന്നാക്കിമാറ്റിയിട്ടുണ്ട്. ഈ മാസം 13-ാം തിയതിയാണ് റെയില്‍വേയുടെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

നിലവില്‍ റെയില്‍വേയില്‍ മെയില്‍-എക്‌സ്പ്രസ് ഗാര്‍ഡ്, സീനിയര്‍ പാസഞ്ചര്‍ ഗാര്‍ഡ്, സീനിയര്‍ ഗുഡ്‌സ് ഗാര്‍ഡ്, ഗുഡ്‌സ് ഗാര്‍ഡ്, അസിസ്റ്റന്റ് ഗാര്‍ഡ് എന്നീ തസ്തികകളാണ് ഉള്ളത്. അവയിലെ ഗാര്‍ഡ് എന്ന പദമാണ് ഇനി ട്രെയിന്‍ മാനേജര്‍ എന്ന് ഔദ്യോഗിക തസ്തികയാക്കി പേരുമാറ്റിയിരിക്കുന്നത്.

 

പുതിയ തീരുമാനം അനുസരിച്ച്‌ ഗാര്‍ഡ് എന്നത് ഇനി മുതല്‍ ട്രെയിന്‍ മാനേജറെന്നാക്കി മാറ്റിയിരിക്കുന്നു. റെയില്‍വേയുമായി ബന്ധപ്പെട്ട ഫെഡറേഷനുകളുമായി നടത്തിയ ചര്‍ച്ചകള്‍ക്കും വിശദീകരണത്തിനും ശേഷമാണ് ഈ തീരുമാനം എടുത്തതെന്നും സര്‍ക്കുലറില്‍ പറയുന്നു.

 

Leave A Reply
error: Content is protected !!