ദ്യോക്കോവിന്റെ വിസ വീണ്ടും റദ്ദാക്കി ഓസ്‌ട്രേലിയ; രാജ്യത്ത് പ്രവേശിക്കുന്നതിന് മൂന്ന് വര്‍ഷത്തെ വിലക്കും

ദ്യോക്കോവിന്റെ വിസ വീണ്ടും റദ്ദാക്കി ഓസ്‌ട്രേലിയ; രാജ്യത്ത് പ്രവേശിക്കുന്നതിന് മൂന്ന് വര്‍ഷത്തെ വിലക്കും

മെല്‍ബണ്‍: ലോക ഒന്നാം നമ്ബര്‍ നൊവാക് ദ്യോക്കോവിന്റെ വിസ വീണ്ടും റദ്ദാക്കിയ ഓസ്‌ട്രേലിയ മൂന്നു വര്‍ഷത്തേക്ക് താരത്തിന് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തി.

ഇതോടെ ദ്യോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നിലനിര്‍ത്താന്‍ വീണ്ടും കോടതിയെ സമീപിക്കേണ്ടിവരും. കോടതി വിധിയുടെ പിന്‍ബലത്തിലാണ് അദ്ദേഹം ഇപ്പോൾ ഓസ്‌ട്രേലിയയില്‍ തുടരുന്നത്. 

 

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നതിന് മുമ്ബ് കോടതിയില്‍ നിന്ന് അനുകൂല വിധി സമ്ബാദിച്ചാലേ ദ്യോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാനാകൂ. ദ്യോക്കോവിച്ചിന്റെ പങ്കാളിത്തം ഉറപ്പാക്കി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സംഘാടകര്‍ മത്സരക്രമം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വിസ റദ്ദാക്കിയത്.

 

Leave A Reply
error: Content is protected !!