മഹാരാഷ്ട്രയില്‍ ഇന്ന് 43,211 പേര്‍ക്ക് കൂടി കോവിഡ് ബാധ

മഹാരാഷ്ട്രയില്‍ ഇന്ന് 43,211 പേര്‍ക്ക് കൂടി കോവിഡ് ബാധ

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 43,211 പേര്‍ക്ക് കൂടി കോവിഡ് ബാധ. സംസ്ഥാനത്ത് 33,356 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം 2,61,658 ആയി.  19 പേര്‍ മരിച്ചു.

238 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 1605 ആയി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് മുംബൈയിലാണ്.

അതേസമയം കര്‍ണാടകയില്‍  24 മണിക്കൂറിനിടെ 28,723 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3105 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 14 പേര്‍ മരിച്ചു. നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1,41,337 ആയി.

കോവിഡ് വ്യാപനം തമിഴ്‌നാട്ടിലും രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 23,459 പേര്‍ക്കാണ് രോഗം. ടിപിആര്‍ 15.3 ആണ്. 8,963 പേര്‍ രോഗമുക്തി നേടി. ചെന്നൈയിലാണ് കൂടുതല്‍ രോഗികള്‍. ചെന്നൈയില്‍ മാത്രം 22.6 ആണ് ടിപിആര്‍

 

Leave A Reply
error: Content is protected !!