ഹരിപ്പാട് ലോറി സ്കൂട്ടറിലിടിച്ചു യുവതി മരിച്ചു

ഹരിപ്പാട് ലോറി സ്കൂട്ടറിലിടിച്ചു യുവതി മരിച്ചു

ഹരിപ്പാട്: ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. ദേശീയപാതയിൽ ഹരിപ്പാട് മാധവ ജംഗ്ഷനു സമീപം ഇന്ന് വൈകുന്നേരം ആറിനായിരുന്നു അപകടം. നങ്ങ്യാർകുളങ്ങര കന്നേൽ തെക്കതിൽ സുരേന്ദ്രൻ- സതിയമ്മ ദമ്പതികളുടെ മകൾ സുജ (ശാലിനി -38)യാണ് മരിച്ചത്. തൃശൂരിൽ ഹോം നഴ്സായ സുജ സഹോദര ഭാര്യ സീനയുമൊത്ത് സ്കൂട്ടറിൽ വണ്ടാനത്ത് പോയി തിരികെ വരുമ്പോൾ മാധവ ജംഗ്ഷനിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൻ്റെ ഹാന്റ്ലിൽ കണ്ടയിനർ ലോറി തട്ടുകയും സ്കൂട്ടറിന്റെ പിന്നിലിരുന്ന സുജ തെറിച്ച് ഇതേ കണ്ടയിനർ ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു.

ലോറിയുടെ പിൻചക്രങ്ങൾ സുജയുടെ ശരീരത്തിലൂടെ കയറിയിറങ്ങി സംഭവസ്ഥലത്തു വച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം ഹരിപ്പാട് ഗവ.ആശുപത്രി മോർച്ചറിയിൽ. സ്കൂട്ടർ ഓടിച്ചിരുന്ന സഹോദര ഭാര്യ സീനയ്ക്ക് നിസാര പരിക്കേറ്റു.ഭർത്താവ്:അൻവർ.മകൻ: ആഷിക് (14).

Leave A Reply
error: Content is protected !!