മരുമകളുടെ ആഭരണങ്ങള്‍ സൂക്ഷിക്കാനായി ഭര്‍തൃ വീട്ടുകാര്‍ വാങ്ങിവയ്ക്കുന്നത് ക്രൂരതയല്ല- സുപ്രീംകോടതി

മരുമകളുടെ ആഭരണങ്ങള്‍ സൂക്ഷിക്കാനായി ഭര്‍തൃ വീട്ടുകാര്‍ വാങ്ങിവയ്ക്കുന്നത് ക്രൂരതയല്ല- സുപ്രീംകോടതി

ന്യൂഡെൽഹി: മരുമകളുടെ ആഭരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനായി ഭര്‍തൃ വീട്ടുകാര്‍ വാങ്ങി വയ്ക്കുന്നത് ക്രൂരതയായി കണക്കാക്കാനാകില്ലെന്ന് സുപ്രിംകോടതി.

ഭര്‍ത്താവിന്റെ അമ്മയും സഹോദരനും ചേര്‍ന്ന് തന്റെ ആഭരണങ്ങള്‍ കൈവശം വെച്ചിരിക്കുകയാണെന്നതുള്‍പ്പെടെ ചൂണ്ടിക്കാട്ടി ഒരു യുവതി ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ നല്‍കിയ പരാതിയാണ് കോടതി നിരീക്ഷണത്തിനാധാരം.

മരുമകളുടെ ആഭരണങ്ങള്‍ വാങ്ങിസൂക്ഷിക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെഷന്‍ 498എയുടെ നിര്‍വചനത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, ജെകെ മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഈ സുപ്രധാന നിരീക്ഷണം.

 

Leave A Reply
error: Content is protected !!