പല്ലിന് കൂടുതല്‍ വെണ്മ നൽകാൻ പഴത്തൊലി

പല്ലിന് കൂടുതല്‍ വെണ്മ നൽകാൻ പഴത്തൊലി

പഴം കഴിച്ചു കഴിഞ്ഞ് അതിന്റെ തൊലി വെറുതെ വലിച്ചെറിഞ്ഞു കളയുകയാണ് പതിവ്. എന്നാലിനി തൊലി വെറുതെ കളയാന്‍ വരട്ടെ, തൊലി കൊണ്ടും നിരവധി ഉപയോഗങ്ങള്‍ ഉണ്ട്. പഴത്തെക്കാളധികം ഗുണങ്ങള്‍ പഴത്തൊലിയിലുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പഴത്തൊലിയുടെ ചില ഉപയോഗങ്ങള്‍ ഇങ്ങനെയാണ്.പഴത്തൊലിയുടെ ഉള്‍ക്കാമ്പ് ദിവസവും പല്ലില്‍ ഉരക്കുന്നത് പല്ലിന് കൂടുതല്‍ വെണ്മ സമ്മാനിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം എന്നിവയുടെ സാന്നിദ്ധ്യമാണ് പല്ല് വെളുക്കാന്‍ സഹായിക്കുന്നത്.

ഷൂ പോളിഷായി ഉപയോഗിക്കാം. തൊലിയുടെ ഉള്‍ഭാഗം ഷൂസില്‍ ഉരസിയതിനു ശേഷം വൃത്തിയുള്ള തുണി വച്ച് തുടച്ചെടുക്കുക. നിങ്ങളുടെ ഷൂസ് മുന്‍പത്തേതിലും അധികം തിളങ്ങും.തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചില്‍ മാറ്റാന്‍ നല്ലതാണ്. ഇങ്ങനെ ചെയ്ത് നിമിഷ നേരത്തിനുള്ളില്‍ തന്നെ വ്യത്യാസം മനസിലാക്കാം.

Leave A Reply
error: Content is protected !!