ഒഡീഷയിൽ സ്റ്റീൽ പ്ലാന്റിനെതിരെ പ്രതിഷേധിച്ച ഗ്രാമീണർക്ക് പൊലീസിൻ്റെ മർദനം

ഒഡീഷയിൽ സ്റ്റീൽ പ്ലാന്റിനെതിരെ പ്രതിഷേധിച്ച ഗ്രാമീണർക്ക് പൊലീസിൻ്റെ മർദനം

ജഗത്സിംഗ്പൂർ: ഒഡീഷയിൽ സ്റ്റീൽ പ്ലാന്റിനെതിരെ പ്രതിഷേധിച്ച ഗ്രാമീണർക്ക് പൊലീസിൻ്റെ മർദനം. അനുമതിയില്ലാതെ ഒത്തുകൂടിയെന്ന് ആരോപിച്ചായിരുന്നു പൊലീസ് നടപടി.

ഒഡീഷയിലെ ജഗത്സിംഗ്പൂർ ജില്ലയിലെ ധിങ്കിയ ഗ്രാമത്തിലാണ് സംഭവം. അതേസമയം പ്രതിഷേധക്കാർ മോശമായി പെരുമാറിയതിനെ തുടർന്നാണ് ബലം പ്രയോഗിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ നിരവധി ഗ്രാമീണർക്കും പൊലീസിനും പരുക്കുണ്ട്. ഇവർ അടുത്തുള്ള മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

അവരോട് പോകാൻ പറഞ്ഞു, പക്ഷേ അവർ മോശമായി പെരുമാറി. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ഞങ്ങൾ മിനിമം ബലം പ്രയോഗിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. 

നാല് പൊലീസുകാർക്ക് ഗുരുതരമായി പരുക്കേറ്റതായും, 12 പൊലീസുകാർക്ക് നിസാര പരുക്കുമുണ്ടെന്ന് അഡീഷണൽ എസ്പി പറഞ്ഞു.

Leave A Reply
error: Content is protected !!